Today: 23 Mar 2026 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ഹില്‍ഡേഴ്സ്ഹൈയിം രൂപതയില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ ഒരുങ്ങുന്നു
ഹാന്നോവര്‍ : വലിയ നോമ്പുകാലത്തിന്റെ പുണ്യദിനങ്ങളിലൂടെ കടന്നുപോകുന്ന വിശ്വാസികള്‍ക്കായി ഹില്‍ഡേഴ്സ്ഹൈയിം (Hildesheim) രൂപതയുടെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ഒരുക്കങ്ങളും വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളും ക്രമീകരിച്ചു. കര്‍ത്താവിന്റെ പീഡാനുഭവ ~ മരണ ~ ഉത്ഥാന രഹസ്യങ്ങളില്‍ പങ്കുചേരാനും ജീവിത നവീകരണം പ്രാപിക്കാനുമായി വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ളയിനും കോ~ഓര്‍ഡിനേറ്ററുമായ ഫാ. സിറിയക് ചന്ദ്രംകുന്നേല്‍ MST, പള്ളി കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു.

വലിയ നോമ്പുകാല ഒരുക്ക തിരുക്കര്‍മ്മങ്ങള്‍:

മാര്‍ച്ച് 07 (ശനി): ബ്രൗണ്‍ഷൈ്വഗ് (Braunschweig) St. Laurentius പള്ളിയില്‍ 15:00 മുതല്‍ 20:00 വരെ കുമ്പസാരം, ആരാധന, വി. കുര്‍ബാന.

മാര്‍ച്ച് 14 (ശനി): ഹാനോവര്‍ (Hannover) St. Martin പള്ളിയില്‍ 16:00 മുതല്‍ 21:00 വരെ കുമ്പസാരം, കുരിശിന്റെ വഴി, ആരാധന, ദൈവവചന പാരായണം.

മാര്‍ച്ച് 17 (ചൊവ്വ): ലാറ്റ്സന്‍ (Laatzen) St. Mathilde പള്ളിയില്‍ 16:00 മുതല്‍ 20:00 വരെ കുമ്പസാരം, വിയാസഗ്ര, ആരാധന.

മാര്‍ച്ച് 21 (ശനി): ഗ്യോട്ടിംഗന്‍ (Geottingen) സെന്റ് പൗലൂസ് (St. Pauls) പള്ളിയില്‍ ഉച്ചകഴിഞ്ഞ് 14:30 മുതല്‍ 19:00 വരെ കുമ്പസാരം, ആരാധന, വി. കുര്‍ബാന, അനുഭവ പങ്കുവെക്കല്‍.

നോമ്പുകാല ധ്യാനം (മാര്‍ച്ച് 26 ~ 28):
ബുര്‍ഗ്ഡോര്‍ഫ് (Burgdorf) സെന്റ് നിക്കോളാസ് (St. Nikolaus) പള്ളിയില്‍ മാര്‍ച്ച് 26 വ്യാഴം മുതല്‍ 28 ശനി വരെ ഉച്ചകഴിഞ്ഞ് 15:00 മുതല്‍ 19:30 വരെ പ്രത്യേക നോമ്പുകാല ധ്യാനം നടക്കും. റവ. ഡോ. ജിജോ പെരുവള്ളില്‍ വിസി & ടീം ആണ് ധ്യാനം നയിക്കുന്നത്. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള സൗകര്യമുണ്ടായിരിക്കും.

വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍:
ഓശാന ഞായര്‍ (മാര്‍ച്ച് 29): 17:00 മണി. ബുര്‍ഗ്ഡോര്‍ഫ് സെന്റ് നിക്കോളാസ് പള്ളിയില്‍ തിരുക്കര്‍മ്മങ്ങള്‍, വി. കുര്‍ബാന, അഗാപ്പെ.

പെസഹാ വ്യാഴം (ഏപ്രില്‍ 02): 20:00 മണി. ബുര്‍ഗ്ഡോര്‍ഫ് സെന്റ് നിക്കോളാസ് പള്ളിയില്‍ തിരുക്കര്‍മ്മങ്ങള്‍, വി. കുര്‍ബാന, അപ്പം മുറിക്കല്‍.

ദുഃഖവെള്ളി (ഏപ്രില്‍ 03): 15:00 മണി. ലാറ്റ്സന്‍ സെന്റ് മതില്‍ഡെ (St. Mathilde) പള്ളിയില്‍ പീഡാനുഭവ അനുസ്മരണ തിരുക്കര്‍മ്മങ്ങള്‍.

ദുഃഖശനി / ഉയിര്‍പ്പ് തിരുനാള്‍ (ഏപ്രില്‍ 04): 17:00 മണിയ്ക്ക് ഗ്യോട്ടിംഗന്‍ (Geottingen, St. VinzenzKirche) ഉയിര്‍പ്പ് തിരുനാള്‍ കര്‍മ്മങ്ങള്‍.

ഉയിര്‍പ്പ് ഞായര്‍ (ഏപ്രില്‍ 05): 17:00 മണി. ബുര്‍ഗ്ഡോര്‍ഫ് സെന്റ് നിക്കോളാസ് പള്ളിയില്‍ ഉയിര്‍പ്പ് തിരുനാള്‍ വി. കുര്‍ബാന.

ഉയിര്‍പ്പ് തിങ്കള്‍ (ഏപ്രില്‍ 06): 11:00 മണി. ഹാനോവര്‍ സെന്റ് മാര്‍ട്ടിന്‍ പള്ളിയില്‍ വി. കുര്‍ബാന, അഗാപ്പെ.

പ്രത്യേക ശ്രദ്ധയ്ക്ക്:
ധ്യാന സമാപനത്തില്‍ ഭക്ഷണം ക്രമീകരിക്കുന്നതിനാല്‍ പങ്കെടുക്കുന്നവര്‍ അതാത് സ്ഥലത്തെ പ്രതിനിധികളെ മുന്‍കൂട്ടി വിവരം അറിയിക്കേണ്ടതാണ്.

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ::

ജോണ്‍സണ്‍ (Burgdorf): 0176 567 805 34

ലിസെന്‍ വര്‍ഗീസ് (Laatzen): 0176 436 286 81

സിജോ ജോസ് (ഒമിിീ്ലൃ): 0179 436 02 68

നോബിന്‍ സാലോസ് (Geottingen): 0152 277 401 98

സ്തോത്രകാഴ്ചകള്‍ ധ്യാന ചിലവുകള്‍ക്കായി ഉപയോഗിക്കും. സ്പോണ്‍സര്‍ഷിപ്പ് നല്‍കാന്‍ താല്പര്യമുള്ളവരും ഓശാനയിലെ കൊഴുക്കട്ട, പെസഹാ അപ്പം എന്നിവ എത്തിക്കാന്‍ സാധിക്കുന്നവരും പള്ളി കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.

വിവരങ്ങള്‍ക്ക്:

ഫാ. സിറിയക് ചന്ദ്രംകുന്നേല്‍ MST
ഫോണ്‍: 05121 / 755 1685 മൊബൈല്‍: 0151 51567739.
- dated 31 Mar 2026


Comments:
Keywords: Germany - Otta Nottathil - holy_week_syro_malabar_rite_Hildersheim_diocese_march_april_2026 Germany - Otta Nottathil - holy_week_syro_malabar_rite_Hildersheim_diocese_march_april_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
സീഹൈം ~ ജുഗന്‍ഹൈം വിദേശകാര്യ ഉപദേശക സമിതി തിരഞ്ഞെടുപ്പ് : മലയാളി പ്രഭ മോഹന് ഉജ്ജ്വല വിജയം Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ പ്രവാസികള്‍ക്ക് മികച്ച 8 മൊബൈല്‍ ബാങ്കുകള്‍ ഏതൊക്കെ Recent or Hot News

ഔസ്ബില്‍ഡൂംഗ് ചെയ്യുന്നവര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനപ്പെടും
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ ട്രെയിന്‍ അട്ടിമറി ശ്രമം Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ രാഷ്ട്രീയ ഭൂകമ്പം: റൈന്‍ലാന്‍ഡ്~പാലറ്റിനേറ്റ് സംസ്ഥാനത്ത് എസ്.പി.ഡി.യുടെ 35 വര്‍ഷത്തെ ഭരണം അവസാനിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ 'ഓപ്പണ്‍ ഡോര്‍' വിസ നയം; ഇന്ത്യക്കാര്‍ക്ക് ലോട്ടറിയാവും Recent or Hot News

ജര്‍മ്മനിയില്‍ ജോലി നേടാന്‍
കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കി
വിസ നടപടികള്‍ ലളിതമാക്കി
പുതിയ പരിഷ്കാരം
ഇന്‍ഡ്യാക്കാര്‍ക്ക്
'ഓപ്പണ്‍ ഡോര്‍' വിസ നയം
അറിയേണ്ടതെല്ലാം.

ഫാസ്ററ് ട്രാക്ക് വഴി അപേക്ഷിക്കുന്നവര്‍ക്ക്
എംബസിയിലെ അപ്പോയിന്റ്മെന്റിനായി
മാസങ്ങളോളം കാത്തിരിക്കേണ്ടി വരില്ല ..
തുടര്‍ന്നു വായിക്കുക
മൈന്‍സ് രൂപതയുടെ സഹമെത്രാനായി മലയാളിയായ മോണ്‍. ജോഷി പൊട്ടയ്ക്കല്‍ അഭിഷിക്തനായി

ആത്മീയ ചൈതന്യവും
സംഗീതാത്മകതയും ദീപ്തിയും നിറച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us